Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത ടൂറിസം കേന്ദ്രമായി കടലുണ്ടി ബീച്ച് ടൂറിസം പ്രഖ്യാപിച്ചു

18 Mar 2025 20:46 IST

PALLIKKARA

Share News :

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ടൂറിസം കേന്ദ്രമായ കടലുണ്ടി ബീച്ച് ടൂറിസം ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. പ്രഖ്യാപന ഉദ്ഘാടനം ബഹുമാനപ്പെട്ട വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എ ശൈലജ ടീച്ചർ നിർവഹിച്ചു. ഹരിത ടൂറിസം സാക്ഷ്യപത്രം ഹരിത കേരളം മിഷൻ ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീ. ഹരിപ്രസാദ് സി.എം പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. എ. ശൈലജ ടീച്ചർക്ക് നൽകി. ഈ ടൂറിസം കേന്ദ്രത്തെ പരമാവധി ഉയർന്ന നിലയിലേക്ക് എത്തിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പും ഏകോപിപ്പിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ പദ്ധതികളിൽ ഉണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കുമാർ, പഞ്ചായത്ത് സെക്രട്ടറി നിനിത ആർ എച്ച്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ കെ രാധ, മെമ്പർമാരായ വി.ശ്രീനാഥ്, അനീഫ കെ പി, ഉഷ ചേലക്കൽ, എ കെ പ്രഷീത, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ മുഹമ്മദ് ഫായിസ്, ഹരിത കർമ്മ സേന അംഗങ്ങൾ, രാഷ്ട്രിയ പ്രതിനിധികൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News