Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് വാഹന ജാഥയും മാർച്ചും നടത്തുന്നു

16 Sep 2025 14:42 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനും വികസന മുരടിപ്പിനുമെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി 17 ന് വാഹന ജാഥയും 18 ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാർച്ചും നടത്തുന്നു. വാഹന ജാഥ 17 ന് 8.30 ന് കൂട്ടുമുച്ചിയിൽ നിന്ന് തുടങ്ങി 7 മണിയ്ക്ക് ആനങ്ങാടിയിൽ സമാപിക്കും.10 വർഷത്തെ യു.ഡി.എഫ് വികസനപെരുംമഴ തീർത്ത ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ ഇടത് ഭരണ സമിതി പഞ്ചായത്തിനെ ജില്ലയിലെ 94-ാം സ്ഥാനത്തേക്ക് പിറകോട്ടടുപ്പിച്ചു. ജലജീവൻമിഷൻ പദ്ധതി അട്ടിമറിച്ചു ഗുണഭോക്താക്കളിൽ നിന്ന് 2500 രൂപ വീതം ഈടാക്കി മൂന്ന് വർഷമായിട്ടും കുടിവെള്ളം ലഭ്യമാക്കിയില്ല. മുഴുവൻ റോഡുകളും വെട്ടിപ്പൊളിച്ച് ഗതാഗത യോഗ്യമല്ലാതാക്കി.

ഇരുമ്പോത്തിങ്ങൽ റഗുലേറ്റർ കം ബ്രിഡ്‌ജ്, ആനങ്ങാടി റെയിൽവെ മേൽപ്പാലം, മുദിയംപാലം, മൂദിയം ഉൾപ്പെടുന്ന തീരദേശ റോഡ്, ഗ്രാമപഞ്ചായത്ത് വിഭജനം, കണ്ടൽ ഇക്കോ ടൂറിസം പദ്ധതി, നിറംങ്കൈതക്കോട്ടക്കുന്ന്, കണ്ടൽ പനയമാട് പക്ഷി നിരീക്ഷണം ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കുവാൻ ഒരു ശ്രമവും നടത്തിയില്ല. ഫിഷ് ലാന്റിംഗ് നവീകരണം, അരിയല്ലൂർ മിനി സ്റ്റേഡിയം അത്താണിക്കൽ, ബ്യൂട്ടിഫിക്കേഷൻ പദ്ധതികൾ പൂർത്തീകരിച്ചില്ല. കടലുണ്ടിക്കടവ് പാലം ബല ക്ഷയം തീർക്കുവാൻ നടപടി എടുത്തില്ല. തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ തീരദേശ വാസികൾക്ക് ലഭിക്കുവാൻ നീക്കം നടത്തിയില്ല. കോട്ടക്കടവ് - അത്താണിക്കൽ റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കുവാൻ നടപടി ഉണ്ടായില്ല. അരിയല്ലൂർ പുളിമുട്ട് നിർമ്മാണം സ്വപ്‌നമായി മാറി. കുടുംബശ്രീ ഓണം മേളയിൽ ജില്ലാ മിഷന് മാത്രം സ്റ്റാളുകൾ അനുവദിച്ച് ഗ്രാമപഞ്ചായത്തിലെ തൊഴിൽ സംരംഭകരെ നോക്കുകുത്തികളാക്കി. കമ്യൂണിറ്റി റിസർവ്വ് മേഖലയിൽ റിസർവ്വ് ഫോറസ്റ്റ് ഭാഗമാക്കുമ്പോൾ പ്രദേശവാസികളുടെ പ്രശ്‌നങ്ങൾ കൂടുകയും ചെയ്യും. വള്ളിക്കുന്നിൻ്റെ പേരും പെരുമയും ദേശീയ തലത്തിൽ അടയാളപ്പെടുത്തിയ ഫുഡ്‌ബോൾ, വോളിബോൾ തുടങ്ങിയ കായിക മേഖലയുടെ വർച്ചക്ക് ഒന്നും ചെയ്തില്ല. തീര മേഖലയിൽ തീരപരിപാലന നിയമ പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് അടക്കം വീട് വെക്കാൻ സാധിക്കുന്നില്ല. നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് പഞ്ചായത്ത് ഭരണകൂടം യാതൊരു ഇടപെടലുകളും നടത്തിയില്ല. പത്രസമ്മേളനത്തിൽ യുഡിഫ് ചെയർമാൻ സി.ഉണ്ണിമൊയ്തു ,വി.പി.അബൂബക്കർ ,ഇ.ദാസൻ ,എ.പ്രഭാകുമാർ,മേച്ചേരി അശോകൻ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News