Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലിയിൽ

17 Jan 2025 09:07 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ളുടെ സമാപനം വെള്ളി ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നടക്കുന്ന മാതൃ സമ്മേളനത്തിന് ഫിലിപ്പ് മമ്പാട് നേതൃത്വം നൽകും. ശനിയാഴ്ച പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വാധ്യാപകരെ ആദരിക്കൽ, ഭക്ഷ്യ മേള, കരിയർ ഗൈഡൻസ് സെഷൻ , എന്നിവ നടക്കും. വൈകിട്ട് സാംസ്കാരിക സമ്മേളനം നടക്കും. തുടർന്ന് മഹേഷ് കുഞ്ഞിമോൻ , കൊല്ലം ഷാഫി എന്നിവർ നേതൃത്വം കൊടുക്കുന്ന കലാനി ശ യും ഉണ്ടായിരിക്കും.


വിവിധ പരിപാടികളിലായി കെ.പി എ മജീദ് എം എൽ എ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര, മലയാളം സർവ്വകലാ ശാല വൈസ് ചാൻസലർ എൽ സുഷമ , ആർഡി ഡി ഡോ. അനിൽ , വിദ്യാഭ്യാസ ഉപഡയറക്ടർ കെ രമേഷ് കുമാർ , ടി.സലീം , അഡ്വ . പി .പി മുഹമ്മദ്, ഷംസു പുതുമ, സി കെ ആഷിക്, സൈനബ ചേനത്ത്, ടി പി എം ബഷീർ, ശ്രീദേവി പ്രേംകുന്ന് 

എന്നിവർ സംബന്ധിക്കും

Follow us on :

More in Related News