Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല പനയ്ക്കൽ ശ്രീകന്യകാ മഹേശ്വരി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നവീകരണ കലശം ഭക്തിസാന്ദ്രമായി

02 May 2025 19:11 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല പനയ്ക്കൽ ശ്രീകന്യകാ മഹേശ്വരി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നവീകരണ കലശം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.നാലുദിവസം നീണ്ടുനിന്ന നവീകരണ കലശപൂജയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു.ഗണപതിഹവനം,സർപ്പക്കാവിലും,ഉപദേവമാർക്കും വിശേഷാൽ പൂജകൾ,ശ്രീപാർവതി ദേവിയുടെയും,ശ്രീഭദ്രാ ഭഗവതിയുടെയും പ്രതിഷ്ഠ,പായസപൂജ,അന്നദാനം എന്നിവ ഉണ്ടായിരുന്നു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് വിശ്വനാഥൻ മരയ്ക്കാത്ത്,സെക്രട്ടറി ഷമ്മി പനയ്ക്കൽ,ട്രഷറർ പനയ്ക്കൽ സുനിൽ,മാനേജർ ജയരാജൻ,രക്ഷാധികാരികളായ ബാലകൃഷ്ണൻ.വാസുദേവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News