Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2024 20:41 IST
Share News :
മുക്കം:വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി പതിനഞ്ച് ലക്ഷത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് രൂപ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് സ.എൽ.ജി. ലിജീഷിന് കൈമാറി.ആക്രി ചലഞ്ച് ,ബിരിയാണി ചലഞ്ച്,ദോത്തി ചലഞ്ച്,മീൻ വിൽപ്പന,ഡി.വൈ,എഫ്.ഐ പ്രവർത്തകരുടെ വേതനം തുടങ്ങിയവയിൽ നിന്നാണ് തുക സമാഹരിച്ചത്.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ഷഫീഖ്.കെ.അരുൺ,ബ്ലോക്ക് സെക്രട്ടറി ഇ.അരുൺ,പ്രസിഡണ്ട് ജാഫർ ശെരീഫ്,രനിൽരാജ്,ആതിര എം.,അജയ് ഫ്രാൻസി,അഖിൽ കെ.പി,ശരത് സി.എസ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.