Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2024 18:33 IST
Share News :
മുക്കം: ഹയർസെക്കൻഡറി ക്ലാസ് റൂമുകളിൽ വിദ്യാർത്ഥികളെ കുത്തിനിറക്കുന്നതിലൂടെ സർക്കാർ മലബാറിലെ കുട്ടികൾക്ക് സ്വസ്ഥമായി പഠിക്കാനുള്ള അവസരം നിഷേധിക്കുകയാണന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി കുറ്റപ്പെടുത്തി.മുക്കം നഗരസഭയിലെ പുൽപ്പറമ്പ് പ്രദേശത്തുനിന്നും SSLC, PLUS 2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് പുൽപറമ്പ് സായാഹ്നത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവിഷൻ കൗൺസിലർ ഗഫൂർ മാസ്റ്ററുടെ നേതൃത്വത്തിൽനഗരസഭയിലെ 20, 21 ഡിവിഷനിലെ പ്രതിഭകളെയാണ് ആദരിച്ചത്. കൗൺസിലർ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രദേശത്തെ വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായടി അബ്ദുല്ല - വയലോരം റസിഡൻസ് ,കോയസ്സൻ സി കെ -അങ്ങാടി റസിഡൻസ്, ഹമീദ് കറുത്തേടത്ത് - ഗ്രീൻവാലി റസിഡൻസ്, റസാക്ക് കെ.ടി - ആയിപ്പൊറ്റ റസിഡൻസ്,ഇസ്തികാർ - കടാമ്പള്ളി റസിഡൻസ് ,ഇ കെ കെ ബാവ ജമാൽ സി.കെ ,വി .പി ഹമീദ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.