Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 19:34 IST
Share News :
ചാലക്കുടി:
നഗരസഭ വിവിധ റോഡുകൾക്ക്, സനീഷ്കുമാർ ജോസഫ് MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികൾക്ക് കൗൺസിൽ അംഗീകാരം നൽകി.
ഒന്നാം വാർഡിൽ താണിപ്പാറ റോഡ് 20 ലക്ഷം,22-ാം വാർഡിൽ കണ്ണംമ്പുഴ അമ്പലം റോഡ് 31 ലക്ഷം,
26-ാം വാർഡിൽ കീഴ്ത്താണി റോഡ് 17 ലക്ഷം എന്നീ പ്രവർത്തികൾക്കാണ് കൗൺസിൽ അംഗീകാരം നൽകിയത്.
ഈ പ്രവർത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുവാനം തീരുമാനിച്ചു.
അമൃത് മിഷൻ്റെ ഭാഗമായുള്ള അമൃത് മിത്ര പദ്ധതി പ്രകാരം, നഗരസഭയുടെ കലാഭവൻ മണി പാർക്ക്, പൗലോസ് താക്കോൽക്കാരൻ പാർക്ക് എന്നിവയുടെ പരിപാലനത്തിന്
10 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ, ആയതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുവാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ തുടരാൻ കൗൺസിൽ തീരുമാനിച്ചു.
ഇതിനായ് കോസ്മോസ് ക്ലബ്ബിന് സമീപം11.80 ഏക്കർ ഭൂമി പൊന്നും വിലക്കെടുക്കാനുള്ള മുൻ കൗൺസിലിൻ്റെ നടപടികൾ തുടരും.
ഇക്കാര്യത്തിനായ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും.കോടതി കെട്ടിടത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, കോടതി കെട്ടിടത്തിൻ്റെ എതിർഭാഗത് കലാഭവൻ മണി പാർക്കിനോട് ചേർന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് മുൻസിഫ് കോടതിക്ക് അനുവാദം നൽകുവാൻ തീരുമാനിച്ചു.
ഗവ:താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വൈകീട്ട് വലിയ തിരക്ക് ഉണ്ടാകുന്നത് മൂലം രോഗികൾ അനുഭവിക്കുന്ന
പ്രയാസം പരിഹരിക്കുന്നതിന്, ഈ സമയത്ത് ഒരു താല്ക്കാലിക ഡോക്ടറെ നഗരസഭ നേരിട്ട് നിയമിക്കാനുള്ള നടപടികളുടെ ഭാഗമായ്, ഇക്കാര്യം HMC വഴി DHC ക്ക് സമർപ്പിക്കാനും. സംസ്ഥാനതല കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം നേടാനും കൗൺസിൽ തീരുമാനിച്ചു.
ഇത് സംബന്ധിച്ച്
കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ഉണ്ടായ അടിയന്തിര ചർച്ചയുടെയും തീരുമാനത്തിൻ്റേയും ഭാഗമായാണ്
ഇക്കാര്യം ഇന്നത്തെ കൗൺസിൽ യോഗത്തിൽ അജണ്ട ചേർത്ത്
തുടർ നടപടികൾ തീരുമാനിച്ചത്..
സൗത്ത് ബസ് സ്റ്റാൻ്റിലെ, പാർക്കിംഗ് ഫീസ് അനധികൃതമായ് പിരിച്ചത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് കൗൺസിലർ M അനിൽകുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന്,
വിഷയം ചർച്ച ചെയ്യുകയും, വിശദമായ റിപ്പോർട്ട് തയ്യാറാക്കി അടുത്ത കൗൺസിൽ യോഗത്തിൽ സമർപ്പിക്കുവാൻ ചെയർമാൻ നിർദ്ദേശിച്ചു.
നിലവിൽ ലേലം കൊണ്ട വ്യക്തിയെ ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തിൽ,
ബസ് ഉടമകൾ പാർക്കിംഗ് ഫീസായി നൽകേണ്ട തുക ഉടമകളിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുമെന്നും,
തുടർന്ന് ഫീസ് പിരിക്കുന്നതിന് ആളുകളെ ചുമതലപ്പെടുത്തുമെന്നും ചെയർമാൻ അറിയിച്ചു.
ദേശീയപാതയിൽ പോട്ട ഭാഗത്തെ സർവ്വീസ് റോഡിൽ ഭാരവാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം വലിയ രീതിയിൽ ഗതാഗത തടസവും അപകട സാധ്യതയും വർദ്ധിച്ചു വരികയാണെന്ന് കൗൺസിലർ ജോർജ് തോമാസ് ചൂണ്ടിക്കാട്ടി.
ഈ ഭാഗത്ത് തട്ടുകടകൾ പ്രവർത്തിക്കുന്നത് മൂലമാണ് വാഹനങ്ങളുടെ പാർക്കിംഗ് വർദ്ധിക്കുന്നതെന്ന് കൗൺസിൽ വിലയിരുത്തി.
ഈ ഭാഗത്തെ തട്ടുകടകൾ ഒഴിവാക്കി അനധികൃത പാർക്കിംഗ് തടയാൻ നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.
ബീവറേജസ് ഔട്ട് ലെറ്റിന് സമീപമുള്ള അനധികൃത കച്ചവടങ്ങളും അടിയന്തിരമായി ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചു
ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.