Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 14:31 IST
Share News :
ഉള്ളിയേരി: തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്കു നടന്ന ഉപ തിരഞ്ഞടുപ്പിൽ ഉള്ളിയേരിയിൽ
യു ഡി എഫിന് ഉജ്ജ്വല വിജയം.എൽ.ഡി.എഫിന്റെ
സിറ്റിംഗ് സീറ്റ് 232 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പിടിച്ചെടുത്തത്.
യു ഡി എഫിന്റെ റംല ഗഫൂറാണ് വിജയിച്ചത്. റംല ഗഫൂർ 600 വോട്ട് നേടിയപ്പോൾ
എൽ ഡി എഫ് സ്ഥാനാർഥി ശ്രീജ ഹരിദാസിന് 362 വോട്ടാണ് ലഭിച്ചത്. ബി ജെ പി സ്ഥാനാർഥി ശോഭ രാജന് 108 വോട്ടും ലഭിച്ചു. . വയനാട് ദുരന്തത്തിൻ്റെ ദു:ഖാചരണം പ്രമാണിച്ചു വിജയാഹ്ലാദം അനുമോദന ചടങ്ങ് മാത്രമായി ചുരുക്കി.
അനുമോദന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ റെജീഷ് ആയിരോളി അധ്യക്ഷത വഹിച്ചു. കൺവീനർ എം .സി. അനീഷ്,മുതിർന്ന കോൺഗ്രസ് നേതാവ് എടാടത്ത് രാഘവൻ,ഡിസിസി ട്രഷറർ ഗണേഷ് ബാബു, ബാലുശ്ശേരി മണ്ഡലം യു ഡി എഫ് മണ്ഡലം നേതാക്കളായ ബാലകൃഷ്ണൻ കിടാവ്, നിസാർ ചേലേരി, സി. രാജൻ മാസ്റ്റർ , എം. ടി .മധു,യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, കൺവീനർ കൃഷ്ണൻ കൂവിൽ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ .കെ .സുരേഷ്, പി .പി .കോയ നാറാത്ത്,റഹീം എടത്തിൽ, സതീഷ് കന്നൂർ, ശ്രീധരൻ പലയാട്ട്,പ്രദീപൻ മാസ്റ്റർ,ഷമീൻ പുളിക്കൽ, ബഷീർ നൊരാവന, നജീബ് കക്കഞ്ചേരി,ഷൈനി പാട്ടാങ്കോട്ട്, സുജാത നമ്പൂതിരി, മുനീറ നാസർ, ഗീത പുളിയാറയിൽ, ബഷീർ പുനത്തിൽ, സ്ഥാനാർത്ഥി റംല ഗഫൂർ,അനിൽ ചിറക്കപ്പമ്പത്,ലബീബ് മുഹ്സിൻ, ലനിഷ് പൂക്കോടൻ ചാലിൽ, മനാഫ് ആയിരോളി എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.