Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 19:59 IST
Share News :
മുക്കം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമദിനം കാരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാരമൂല യിൽ വിപുലമായി നടത്തി . വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. മലയോര മേഖലയിലെ ജനങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും, മുക്കം കടവ് പാലം, IHRD കോളേജ് , മുക്കം മിനി സിവിൽ സ്റ്റേഷൻ അടക്കം നിരവധി വികസനങ്ങൾ മലയോര മേഖലക്ക് സമ്മാനിച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് യോഗം അനുസ്മരിച്ചു.അനുസ്മരണ സമ്മളനം ഡി.സി.സി എക്സി. മെമ്പർ എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ മാസ്റ്റർ, ഷാജിക്കുമാർ (സി.പി.ഐ), ജോസ് പാലിയത്ത് [ േകരള കോൺ), പി.കെ. ശംസുദ്ദീൻ (വെൽഫെയർ പാർട്ടി ), മോയിൻ എ.പി. ( എൽ.ജെ.ഡി), രാജൻ കൗസ്തുഭം [ ബി.ജെ.പി ] , റോയ് മാസ്റ്റർ, സാദിഖ് കുറ്റിപ്പറമ്പ്, മുഹമ്മത് ദിശാൽ, റിൻസി ജോൺസൺ, ജംഷിദ് ഒളകര , ശാന്താദേവി മൂത്തേടത്ത്, പി.പ്രേമദാസൻ, സി.വി. ഗഫൂർ, പി.വി സുരേന്ദ്രലാൽ, നിഷാദ് ബീച്ചി, ഫായിസ് കെ.കെ., സി. അബ്ദുറഹ്മാൻ മാസ്റ്റർ, ഫൈസൽ ആനയാംകുന്ന്, കെ കൃഷ്ണ ദാസൻ, സാദിഖലി പുൽപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
Follow us on :
Tags:
More in Related News
Please select your location.