Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വന്യമൃഗആക്രമണം: കർഷക പ്രക്ഷോഭ സംഗമം മാർച്ച് 15ന്

24 Feb 2025 22:22 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: വന്യമൃഗങ്ങളുടെ അക്രമത്താൽ വനാതിർത്തിയിൽ കഴിയുന്നവരുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് പേരാമ്പ്ര മേഖലാ സോഷ്യലിസ്റ്റ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ "ജീവിക്കണം -വന്യമൃഗങ്ങളെ അതിജീവിക്കണം" എന്ന പേരിൽ മാർച്ച് 15ന് വൈകീട്ട് 4 മണിക്ക് മുതുകാട് വച്ച് നടക്കുന്ന സംയുക്ത കർഷക പ്രക്ഷോഭ സംഗമം താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ വിവിധ കർഷക സംഘടനാ നേതാക്കൾ സംസാരിക്കും.പരിപാടിയുടെ വിജയത്തിനായി മുതുകാട് വച്ചു ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി വൽസൻ എടക്കോടൻ ഉദ്ഘാടനം ചെയ്തു. കെ.ജി.രാമനാരായണൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ: രാജീവൻ മല്ലിശ്ശേരി, സി.ഡി.ബിജു, കെ.കെ.പ്രേമൻ, വർഗ്ഗീസ് കോലത്തു വീട്, കെ.വി.ബാലൻ, സി.കെ. ഡാനിഷ്, കെ.രാജൻ, കെ.പി.രവീന്ദ്രൻ, എ.കെ.അഭിലാഷ്, കെ.ടി.ജോർജ്ജ്, സിന്ധു മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം ഭാരവാഹികൾ:സി.ഡി.ബിജു (ചെയർമാൻ )വർഗ്ഗീസ് കോലത്ത് വീട്(വൈ: ചെയർമാൻ),സി.കെ. ഡാനിഷ് (ജന: കൺവീനർ),അഗസ്റ്റിൻ ചേന്നംകുളം(കൺവീനർ),

കെ.ജെ.തോമസ് (ട്രഷറർ).

Follow us on :

Tags:

More in Related News