Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താങ്ങും തണലും ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

26 Jul 2024 20:15 IST

MUKUNDAN

Share News :

ചാവക്കാട്:താങ്ങും തണലും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ട്രസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നടന്നു.ചാവക്കാട് ബീച്ച് റോഡ് പെട്രോൾ പമ്പിന് മുന്നിൽ ഓഫീസ് എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.താങ്ങും തണലും ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു.രക്ഷാധികാരി അബ്‌ദുള്ള തെരുവത്ത് ആമുഖ പ്രഭാഷണം നടത്തി.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി.ഗുരുവായൂർ എസിപി ടി.എസ്.സിനോജ് മുഖ്യാതിഥിയായി.വാർഡ് കൗൺസിലർ കെ.പി.രഞ്ജിത്ത് കുമാർ,കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ,ഫൈസൽ കാനാമ്പുള്ളി,കെ.വി.ഷാനവാസ്‌,ഉമ്മു ഹുസൈൻ,ട്രസ്റ്റ് രക്ഷാധികാരി ഡോ.മുഹമ്മദ് ഷാഫി,സി.എ.ഗോപപ്രതാപൻ,അഡ്വ.നിവേദ്ധിത സുബ്രഹ്‌മണ്യൻ,അഡ്വ.മുഹമ്മദ് ബഷീർ,ജോജി തോമസ്,റാഫി വലിയകത്ത് തുടങ്ങിയവർ സംബന്ധിച്ചു.താങ്ങും തണലും ട്രസ്റ്റ്‌ 

സെക്രട്ടറി മുഹമ്മദ്‌ സാലിഹ് കൊല്ലംകുഴി സ്വാഗതവും,കൺവീനർ ഷെരീഫ് ചോലക്കുണ്ടിൽ നന്ദിയും പറഞ്ഞു.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് ആവശ്യമായ ഡ്രസ്സുകൾ വിതരണം ചെയ്തു.അംഗങ്ങളായ നാസർ പറമ്പൻസ്,സിയാദ് അലി,അബ്ദുൽ ഖാദർ,ശിഹാബ് മണത്തല,ശിഹാബ് ചീനപ്പുള്ളി,റെജിൻ മുജീബ്,ഡോ.നാദിർ അബ്ദുൽ റസാഖ്,സി.കെ.ഷെരീഫ് എന്നിവർ നേതൃത്വം നൽകി.നഗരസഭയിലെ അതിദരിദ്രരായ കുടുംബങ്ങൾക്ക് പെൻഷൻ,മരുന്ന് വിതരണം,കിറ്റ് വിതരണം,കിടപ്പുരോഗികൾക്ക് ആവശ്യമായ വീൽചെയർ,വാട്ടർബെഡ്.ഗവൺമെൻ്റ് ആശുപത്രിയിൽ കഞ്ഞി വിതരണം,ഭക്ഷണ വിതരണം അതിദരിദ്രരായ ഡയാലിസിസ് രോഗികൾക്ക് സഹായം,ഉപരിപഠന സഹായം,ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പഠന സഹായം തുടങ്ങീ സംഘടന ചെയ്തു വരുന്ന സേവനങ്ങളാണ്.പ്രളയം,കോവിഡ് കാലങ്ങളിൽ സംഘടയുടെ പ്രവർത്തനങ്ങൾ നൂറുകണക്കിന് കുടുംബങ്ങൾക്ക് അനുഗ്രഹമാവുകയും,സംഘടന ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

Follow us on :

More in Related News