Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2025 17:21 IST
Share News :
പെരിയമ്പലം : ചെറുകാവ് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എസ്. സി. വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.കൂടാതെ മെ രിറ്റോരിയൽ സ്കോളർഷിപ്, പഠ നോപകരണം എന്നിവയും നടപ്പിലാക്കി വരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പികെ അബ്ദുള്ള കോയ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ അധ്യക്ഷയായി. ഉന്നത വിദ്യാഭ്യാസത്തിന് ആധുനിക സാങ്കേതിക ഉപകരണങ്ങൾ ആവശ്യമാണെന്നും ഭാവിയുടെ പ്രതീക്ഷകളായ വിദ്യാർത്ഥികൾ ഇത്തരം ഉപകരണങ്ങൾ പഠനത്തിനും സമൂഹനന്മയ്ക്കും വേണ്ടി ഉപയോഗിക്കണമെന്നും മറിച്ച് അധർമത്തിന്റെ മാർഗത്തിൽ ഉപയോഗിക്കരുതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആഷിഖ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി. മുരളീധരൻ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ കെടി. ഖൈറുന്നിസ,
സെക്രട്ടറി സി.സന്തോഷ്,മെമ്പർ ഇ.മുരളീമോഹൻ, അസിസ്റ്റന്റ് സെക്രട്ടറി എം. ബിന്ദു, സിഡിഎസ് ചെയർപേഴ്സൺ ഖദീജ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ എ. അമർദാസ്, റഹ്മത്ത് ബീവി, ഫൗസിയ മൻസൂറലി, ഖമറുന്നിസ മെഹബൂബ്, ഫജർ കുണ്ടലക്കാടൻ, ഷീബ ബാബു, ജസീന ആലുങ്ങൽ, ബിന്ദു ചെറുവറ്റൂർ, ഗ്രാമ പഞ്ചായത്ത് ആർ. പി. പികെ. നൗഷാദ് അലി, നിരവധി രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.