Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 17:33 IST
Share News :
കൊണ്ടോട്ടി: കൊട്ടുക്കര പി പി എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ ഭവനം ഉദ്ഘാടനവും താക്കോൽദാനവും ഇ.ടി.മുഹമ്മദ് ബഷീർ എം പി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷമീർ പി.സി.ക്ക് നൽകി നിർവഹിച്ചു. സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കൊട്ടുക്കര ഇളനീർകരയിലെ അനാഥനായ വിദ്യാർത്ഥിയുടെ കുടുംബത്തിനാണ് 15 ലക്ഷം രൂപ ചെലവിൽ സ്കൂൾ വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ ടി വി ഇബ്രാഹിം എം എൽ എ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കെ.മുഹമ്മദ് ജലീൽ,മാനേജർ എം.അബൂബക്കർ ഹാജി, പി.ടി.എ പ്രസിഡന്റ് കെ.പി ഫിറോസ്, ഹെഡ്മാസ്റ്റർ പി.അവറാൻ കുട്ടി,എൻ.എസ്.എസ്.ആർ.പി.സി.ശ്രീജിത്ത് എസ്, ഡി സി എൻ.എസ്.എസ് മലപ്പുറം രാജ്മോഹൻ പി.ടി, സി.സി. എൻ.എസ്.എസ്.കൊണ്ടോട്ടി സാലിഹ് എ.കെ, കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർ കെ.സി മൊയ്തീൻ,സ്കൂൾ മാനേജിങ് സെക്രട്ടറി കെ.ടി.അബ്ദുറഹ്മാൻ മാസ്റ്റർ,വി.പി.എ. സിദ്ദീഖ്, എം.അബ്ദുൽ മജീദ്,ടി.മുഹമ്മദലി, എം.മുഹമ്മദ് ഇഖ്ബാൽ,കെ.എം. അനീസ്, എൻഎസ്എസ് ലീഡർമാരായ അമൻ മൊയ്തു,ഹുദാ ആസിഫ,മുഹമ്മദ് അസർ കെ., ജസാ ഫാത്തിമ സി,അഹ്‌ലം ഹസൻ, ദിയ മെഹറിൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് നിർമ്മിക്കുന്ന പുതിയ സ്നേഹഭവനത്തിന്റെ പ്രഖ്യാപനവും ഇ ടി മുഹമ്മദ് ബഷീർ എം പി നടത്തി.
ചിത്രം : കൊട്ടുക്കര പി പി എം എച്ച് എസ് എസ്, എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ ഭവനം ഇ.ടി.മുഹമ്മദ് ബഷീർ എം പി, സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷമീർ പി.സി.ക്ക് താക്കോൽദാനം നൽകി ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.