Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റ്യാടി തണൽ കരുണ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചത് ഏവർക്കും വേറിട്ട അനുഭവമായി.

06 Jul 2024 17:07 IST

Asharaf KP

Share News :

ബഷീർ ദിനത്തോടനുബന്ധിച്ച് 

കായക്കൊടി 

എ.എം.യു.പി സ്കൂളിൽ എത്തിയ

കുറ്റ്യാടി തണൽ കരുണ സ്പെഷ്യൽ സ്കൂളിലെ

വിദ്യാർത്ഥികൾ

ബഷീർ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചത് ഏവർക്കും വേറിട്ട അനുഭവമായി.

ബഷീറും,

ബഷീറിൻറെ കഥാപാത്രങ്ങളും

സ്റ്റേജിൽ നിറഞ്ഞു നിന്നപ്പോൾ

നിറഞ്ഞ കൈയ്യടികളോടെ

എ.എം.യു 

.പി സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും കഥാപാത്രങ്ങളെ സ്വീകരിച്ചു.

ഭിന്നശേഷിക്കാരായ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ്

തണൽ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ

കായക്കൊടി എ എം യു പി സ്കൂൾ വിദ്യാർത്ഥികളോടൊപ്പം എത്തിച്ചത്.

ഒരു മണിക്കൂർ നീണ്ട പരിപാടിക്ക് ശേഷം എ.എം.യു.പി സ്കൂൾ വിദ്യാർത്ഥികളുമായി സ്നേഹം പങ്കിട്ടാണ് തണലിലെ മക്കൾ തിരിച്ചു പോയത്.

പരിപാടികൾ ഏറെ ഹൃദ്യമായെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപെടുത്തുന്നു.

തണൽ സ്കൂൾ പ്രിൻസിപ്പൽ ജോബി ജോൺ,

എ.എം.യു.പി സ്കൂൾ പ്രധാന അധ്യാപകൻ സൈനുദ്ദീൻ മാസ്റ്റർ,

തണൽ കോഡിനേറ്റർ അബ്ദുല്ലത്തീഫ്,

മാനേജർ പയപ്പറ്റ അമ്മദ് മാസ്റ്റർ,

കൺവീനർ മോഹനൻ മാസ്റ്റർ

പി.ടി.എ ഭാരവാഹികളായ

മനോജ് പീലി, ഹാഫിസ് പൊന്നേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Follow us on :

Tags:

More in Related News