Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 19:00 IST
Share News :
മുക്കം : ജനങ്ങളെ കേൾക്കുന്നു എന്ന തലക്കെട്ടിൽ സംസ്ഥാന തലത്തിൽ നടക്കുന്ന ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി തിരുവമ്പാടിനിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെയുംമുൻസിപ്പാലിറ്റിയിലേയും യൂണിറ്റ്, വാർഡ് തലങ്ങളിൽ പാർട്ടി നേതാക്കളും പ്രവർത്തകരും വീടുകൾ കയറി സൗഹൃദ സംഭാഷണങ്ങൾ നടത്തി.
പച്ചയായ ജീവിത പ്രശ്നങ്ങളെ കുറിച്ച് മാത്രമാണ് ഏവർക്കും പറയാനുള്ളത്
നിർമാണ തൊഴിലാളികൾക്ക് ജോലിയില്ല,തൊഴിലിൽനിന്ന് വിരമിച്ചവർക്കും പ്രായം ചെന്നവർക്കും ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല,മികച്ച വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർക്ക് ജോലിയില്ല തുടങ്ങി ഒട്ടനവധി പരിഹാരമുണ്ടാവേണ്ടപരാതികൾ,പ്രയാസങ്ങൾ എന്നിവയാണ് അവർക്ക് പങ്കുവെക്കാനുണ്ടായിരുന്നത് .
ഇവരെ ചേർത്ത് പിടിച്ച് അവരുടെ നിറമുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ സേവനസന്നദ്ധരായി വെൽഫെയർ പാർട്ടി പ്രവർതകർ രംഗത്തുണ്ടാവും എന്ന ഉറപ്പോടെ രണ്ട് ദിവസം നീണ്ട് നിന്ന ഭവന സന്ദർഷനം ഇന്നലെ അവസാനിച്ചു.സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹീം, ജില്ല ട്രഷറർ അൻവർ സാദത്ത്, അൻവർ കെ.സി, മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി, ഇ.കെ കെ ബാവ, കൗൺസിലർമാരായ അബ്ദുൽ ഗഫൂർ എ, സാറ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.