Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2025 21:54 IST
Share News :
ഗുരുവായൂർ:പ്രസിദ്ധമായ ഗുരുവായൂർ എടത്തരികത്ത്കാവിൽ ഭഗവതിയുടെ പിള്ളേര് താലപ്പൊലിയുടെ ഭാഗമായി ജിഎൻഎസ്എസ് മഹിളാ വിഭാഗം ജനനി അംഗങ്ങൾ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കൊട്ടിപ്പാടി പാരമ്പര്യ തിരുവാതിരക്കളി സമർപ്പിച്ചു.പ്രശസ്ത തിരുവാതിരക്കളി ഗുരുനാഥ പ്രഭിത ജയദാസിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരക്കളി ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ,ക്ഷേത്രം പ്രസിഡന്റ് എൻ.പ്രഭാകരൻ നായർ,മോഹൻദാസ് ചേലനാട്,ജിഎൻഎസ്എസ് ഭാരവാഹികളായ ശ്രീകുമാർ പി.നായർ,ശ്രീധരൻ കുന്നത്ത്,ജനനി പ്രസിഡന്റ് രാധശിവരാമൻ തുടങ്ങിയവർ ഭദ്രദീപം കൊളുത്തിയതോടെ തിരുവാതിരക്കളി ആരംഭിച്ചു.എടത്തിരുത്തിക്കാവിലമ്മക്കായി പ്രത്യേകം എഴുതിയ സ്തുതികളാണ് തിരുവാതിരക്കളിയായി സമർപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.