Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോ റിക്ഷാ ഡ്രൈവറെ കഞ്ചാവുമായി എക്സൈസ് പിടികൂടി

14 Oct 2024 20:51 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന ഓട്ടോ റിക്ഷാ ഡ്രൈവറെ കഞ്ചാവുമായി എക്സൈസ് പിടികൂടി. മുട്ടം വള്ളിപ്പാറ വടക്കുംപറമ്പിൽ വീട്ടിൽ മധു മോൻ വി എം (45) നെയാണ് പിടികൂടിയത്.

ഇയാളിൽ നിന്നും 15 ഗ്രാം ഉണക്ക കഞ്ചാവ്‌ കണ്ടെടുത്തു. മധുവിന് മുട്ടം ടൗൺ കേന്ദ്രികരിച്ച് വിൽപന ഉള്ളതായാണ് എക്സൈസ് പറയുന്നു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിലാഷ് കെ യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എൻ.ഡി.പി.എസ് ആക്ട് സെക്ഷൻ 20(ബി)(||) (എ) പ്രകാരം അറസ്റ്റ് ചെയ്തു കേസെടുത്തു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സാവിച്ചൻ മാത്യു, പ്രിവന്റ് ഓഫീസർ ഗ്രേഡ് മാരായ സജീവ് കെ.കെ,അനുരാജ് പി.ആർ,സുബൈർ എ ഐ,സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ ടി എസ്,അഷറഫ് അലി, റ്റിറ്റോമോൻ ചെറിയാൻ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News