Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി ആദരസദസ്സ് നടത്തി

16 Aug 2024 22:11 IST

- MUKUNDAN

Share News :

ചാവക്കാട്:നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി ആദരസദസ്സ് നടത്തി.മാധ്യമ പ്രവർത്തകനുള്ള വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്‌മാരക അവാർഡ് നേടിയ കെ.സി.ശിവദാസിനെയും,104 തവണ രക്തദാനം നടത്തിയ ഉണ്ണി പുന്നാരയെയും ആദരിച്ചു.അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം കൈവരിച്ചവരെയും വിവിധ പരീക്ഷകളിലെ വിജയികളെയും അനുമോദിച്ചു.എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.ചാവക്കാട് ചാപ്റ്റർ പ്രസിഡൻ്റ് ഡോ.പി.വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.സിനിമാ നടൻ ജയരാജ് വാരിയർ മുഖ്യാതിഥിയായി.ചാവക്കാട് നഗരസഭാധ്യക്ഷ ഷീജപ്രശാന്ത് അവാർഡ് വിതരണം നടത്തി.കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ.ടി.എസ്.അജിത്,ചാവക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്,ഗ്ലോബൽ കൺവീനർ വി.ടി.അബൂബക്കർ,യുഎഇ ചാപ്റ്റർ ജനറൽ സെക്രട്ടറി പി.വി.അലാവുദ്ദീൻ,സൗദി ചാപ്റ്റർ ഗ്ലോബൽ കോ-ഓഡിനേറ്റർ ഷാജഹാൻ മൊയ്‌തുണ്ണി,ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ആഷിഖ്,ചാവക്കാട് ചാപ്റ്റർ ട്രഷറർ എം.എ.മൊയ്തീൻഷാ,സതീദേവി ടീച്ചർ എന്നിവർ പ്രസംഗിച്ചു.





Follow us on :

More in Related News