Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല സീസന് മുമ്പ് ട്രാഫിക് അതോറിറ്റി പുനസംഘടിപ്പിക്കണമെന്ന്..

18 Oct 2024 21:25 IST

MUKUNDAN

Share News :

ഗുരുവായൂർ:ശബരിമല സീസന് മുമ്പ് ട്രാഫിക് അതോറിറ്റി പുനസംഘടിപ്പിക്കണമെന്ന് മോട്ടോർ എൻജിനീയറിങ് മസ്ദൂർ സംഘം ബിഎംഎസ് ഗുരുവായൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.ഓട്ടോറിക്ഷ മസ്ദൂർ സംഘം മേഖല പ്രസിഡന്റ് രാജൻ തിരുവെങ്കിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിഎംഎസ് മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ ഉദ്ഘാടനം ചെയ്തു.വാഹനങ്ങളുടെ ക്ഷേമനിധിയിൽ ഉടമ വിഹിതം അടക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുക,ക്ഷേമ ബോർഡ് അനുവദിച്ച ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിഎംഎസ് മോട്ടോർ തൊഴിലാളികൾ ഒക്ടോബർ 22-ആം തിയ്യതി(ചൊവ്വാഴ്ച്ച) തൃശ്ശൂർ മോട്ടോർ ക്ഷേമനിധി ബോർഡിലേക്ക് നടത്തുന്ന മാർച്ചും,ധർണ്ണയും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന യോഗത്തിൽ ബിഎംഎസ് മേഖല വൈസ് പ്രസിഡന്റ് വി.കെ.സുരേഷ് ബാബു,ട്രഷറർ സൂരജ് കോട്ടപ്പടി,സന്തോഷ് വെള്ളറക്കാട്,യൂണിറ്റ് പ്രസിഡന്റ് വിജീഷ് കാവീട്,സെക്രട്ടറി സുമേഷ് എന്നിവർ സംസാരിച്ചു.



Follow us on :

More in Related News