Sun May 25, 2025 5:40 AM 1ST
Location
Sign In
26 Dec 2024 17:44 IST
Share News :
മുക്കം: കീഴ്പറമ്പ് അന്ധ അഗതി മന്ദിരത്തിലെ സഹോദരർക്കൊപ്പം സ്നേഹം പങ്കിട്ട് ക്രിസ്മസ് ആഘോഷിച്ച് കോഴിക്കോട് എം എം ഹയർ സെക്കൻ്ററി എൻ എസ് എസ് വളണ്ടിയർമാരുടെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി.
നെല്ലിക്കാപറമ്പ് സി എച്ച് സ്കൂളിൽ നടക്കുന്ന "സുകൃതം " സപ്ത ദിന ക്യാമ്പിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ അന്ധ മന്ദിരത്തിൽ കാഴ്ചാപരിമിതിയുള്ളവർക്കൊപ്പം കേക്ക് മുറിച്ചും മധുരംപങ്കിട്ടുംകലാവിരുന്നൊരുക്കിയും ആഘോഷത്തെഅർത്ഥപൂർണമാക്കിയത്. അന്ധമന്ദിരത്തിലെ അന്തേവാസികളുടെ അകക്കണ്ണിൻ്റെ സർഗവസന്തമൊരുക്കിയ സ്നേഹ സംഗമത്തിന്ന് എൻ എസ് എസ് വളണ്ടിയർ ലീഡർമാരായ നബീൽ ഹനീന പ്രോഗ്രാം ഓഫീസർ മുഹമ്മദലി ശിഹാബ് കെ.എൻ റഫീഖ് കെ അശ്റഫ് സി. കെ ബാസിത് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.