Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 20:54 IST
Share News :
ചാവക്കാട്:മത സൗഹാർദത്തിന്റെ പ്രതീകമായ പുന്ന ശ്രീഅയ്യപ്പസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല ഭഗവദ് ഉപാസനാ യജ്ഞത്തോടനുബന്ധിച്ച് മാളികപ്പുറത്തമ്മ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗംഭീര ദേശവിളക്ക് മഹോത്സവവും,അന്നദാനവും നടന്നു.വൈകീട്ട് 7 മണിക്ക് പേരകം ശിവക്ഷേത്രത്തിൽ നിന്ന് മണത്തല ജനാർദ്ദനൻ ഗുരുസ്വാമി ആൻഡ് പാർട്ടിയുടെ നേതൃത്വത്തിൽ ഉടുക്കുപാട്ട്,സ്വാമി തുള്ളൽ,താലം എന്നിവയുടെ അകമ്പടിയോട് കൂടിയ പാലക്കൊമ്പ് എഴുന്നെള്ളിപ്പ് രാത്രി 9 മണിക്ക് ക്ഷേത്രത്തിൽ എത്തി ചേർന്നു.ആയിരത്തോളം പേർക്ക് അന്നദാനം ഉണ്ടായിരുന്നു.തുടർന്ന് ധനശേഖരണ പരിപാടിയുടെ നറുക്കെടുപ്പ് നടന്നു.രാത്രി പന്തലിൽ ഉടുക്ക് പാട്ട്,പാൽക്കിണ്ടി എഴുന്നെള്ളിപ്പ്,കനലാട്ടം,തിരി ഉഴിച്ചിൽ,വെട്ടും തട എന്നിവയോടെ സമാപിച്ചു.മാളികപ്പുറത്തമ്മ വനിതാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ലതിക രവിറാം,ജനറൽ സെക്രട്ടറി ബിന്ദു പ്രേംകുമാർ,ട്രഷറർ ഓമന ബാലകൃഷ്ണൻ,ക്ഷേത്ര ഭാരവാഹികളായ രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്,പ്രസിഡന്റ് എം.ബി.സുധീർ,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,ട്രഷറർ സി.കെ.ബാലകൃഷ്ണൻ,പി.യതീന്ദ്രദാസ്,ഇ.വി.ശശി,വി.എ.സിദ്ധാർത്ഥൻ,പി.സി.വേലായുധൻ,എം.ടി.ബാബു,എം.എസ്.ഷിജു,എം.ടി.ഗിരീഷ് തുടങ്ങിയവർ ദേശവിളക്ക് മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.