Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 20:15 IST
Share News :
ചാവക്കാട്:നഗരസഭ മത്സ്യഭവന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.കെട്ടിട നിര്‍മ്മാണത്തിന് എന്‍.കെ.അക്ബർ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയായി.ചാവക്കാട് മണത്തലയില്‍ ദേശീയപാതയുടെ സമീപത്ത് ഉണ്ടായിരുന്ന ചാവക്കാട് നഗരസഭ മത്സ്യഭവന്‍ കെട്ടിടം ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൊളിച്ച് മാറ്റിയിരുന്നു.ഈ സാഹചര്യത്തിലാണ് ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ 20 സെന്‍റോളം വരുന്ന ഫിഷറീസ് വകുപ്പിന്‍റെ സ്ഥലത്ത് മത്സ്യഭവന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്‍.കെ.അക്ബർ എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചത്.ആയതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി ഉത്തരവായി.തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല.
Follow us on :
Tags:
More in Related News
Please select your location.