Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബീച്ച് ലവേഴ്സ് ബ്ലാങ്ങാട് ബീച്ചിൽ ക്രിസ്തുമസ് ന്യൂഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

25 Dec 2025 22:26 IST

MUKUNDAN

Share News :

ചാവക്കാട്:ബീച്ച് ലവേഴ്സിൻ്റെ നേതൃത്ത്വത്തിൽ ബ്ലാങ്ങാട് ബീച്ചിൽ ക്രിസ്തുമസ് ന്യൂഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി ബീച്ചിലെ എല്ലാ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷ്യധാന കിറ്റ് വിതരണവും,സംഗീത സദസ്സിന്റെയും ഉദ്ഘാടന കർമ്മം ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ നിർവഹിച്ചു.ബീച്ച് ലവേഴ്സ് ചീഫ് കോഡിനേറ്റർ നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ കൗൺസിലർമാരയി തെരഞ്ഞെടുത്ത കെ.പി.രജ്ജിത്ത് കുമാർ,അഡ്വ.ഹിബ മിഷിഹാദ് എന്നിവർക്ക് സ്വീകരണം നൽകി.ഖത്തർ ക്യൂആർഐ ഗ്രൂപ്പ് എംഡി അബ്ദുള്ള തെരുവത്ത്,അബ്ദുൽ മനാഫ്,ഉമ്മർ കരിപ്പായിൽ,സേതുമാധവൻ,മൊയ്നു,എ.പി.ഖലീൽ,പി.കിരൺ,അബ്ദുൽ മുനീർ,ഹുസൈൻ,ഷറഫുദീൻ,സുധീർ പുന്ന,സലീം പുന്ന,മിഥുൻ എന്നിവർ സംസാരിച്ചു.തുടർന്ന് ബാൻ്റ് വാദ്യം,ക്രിസ്തുമസ് കേക്ക് വിതരണവും നടന്നു.കോഡിനേറ്റർ ഷാജഹാൻ ഫോർ യു നന്ദി പറഞ്ഞു.





Follow us on :

More in Related News