Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീകൃഷ്ണ ജയന്തി:ബാലഗോകുലം സ്വാഗത സംഘം രൂപീകരണ യോഗം നടന്നു

11 Aug 2024 19:14 IST

MUKUNDAN

Share News :

വടക്കേക്കാട്:ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി

ബാലഗോകുലം വടക്കേക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു.തണ്ടേങ്കാട്ടിൽ പുഷ്കരൻ്റെ അധ്യക്ഷതയിൽ നായരങ്ങാടി ഇട്ട്യച്ചൻ മെമ്മേറിയൽ ഹാളിൽ നടന്ന യോഗത്തിൽ ബാലഗോകുലം ജില്ല അധ്യക്ഷൻ കെ.എം.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.പി.എൻ.മുരളി,പ്രവീൺ കുന്നംമ്പഴത്ത്,വി.ആർ.ജിതേഷ് എന്നിവർ പങ്കെടുത്തു.26-ന് വൈകീട്ട് 4-ന് കരുവമ്പായി പൂളത്ത് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് 6-ന് മൂന്നാംകല്ല് പത്മനാഭപുരം ക്ഷേത്രത്തിൽ സമാപിക്കും.വിവിധ പ്രദേശങ്ങളിൽ നിന്നായി രാധാകൃഷ്ണ വേഷധാരികൾ,ഗോപികാ നൃത്തം തുടങ്ങിയവ ശോഭയാത്രയിൽ അണിനിരക്കും.ആഘോഷ കമ്മറ്റി ഭാരവാഹികളായി പുഷ്കരൻ തണ്ടേങ്കാട്ടിൽ(അധ്യക്ഷൻ),ടി.മുകുന്ദൻ(ഉപാധ്യക്ഷൻ),പ്രജീഷ് മടപ്പാട്ടിൽ(പൊതുകാര്യദർശി),പി.ഗോകുൽ(ആഘോഷ പ്രമുഖ്),ഷാജൻ വൈലത്തൂർ(ട്രഷറർ),ശ്രീകുട്ടൻ(ശോഭയാത്ര പ്രമുഖ്) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News