15 Aug 2024 21:43 IST
- MUKUNDAN
Share News :
ചാവക്കാട്:മണത്തല പനയ്ക്കൽ ശ്രീകന്യകാ മഹേശ്വരി ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിപൂർവ്വം ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും,ക്ഷേത്രം മേൽശാന്തി സജിശാന്തിയുടെ സാന്നിധ്യത്തിലും അഷ്ടദ്രവ്യ മഹാഗണപതി ഹവനവും,വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.നാഗങ്ങൾക്ക് പാലും,നൂറും,തുടർന്ന് ശ്രീപാർവതീ ദേവിക്കും,ശ്രീഭദ്രയ്ക്കും പൂമൂടലും നടന്നു.പ്രസാദ വിതരണവും ഉണ്ടായിരുന്നു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വിശ്വനാഥൻ മരയ്ക്കാത്ത്,സെക്രട്ടറി പി.ഷമ്മി,ട്രഷറർ പനയ്ക്കൽ സുനിൽ,മാനേജർ ജയരാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.