Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷക - കർഷക തൊഴിലാളികളെ ആദരിച്ചു.

17 Aug 2024 12:46 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: ചിങ്ങം ഒന്നിന് കർഷക ദിനാചരണവും കർഷക - കർഷക തൊഴിലാളികളെ ആദരിക്കലും നടന്നു. നഗരസഭയും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം

അഡ്വ. കെ പ്രേംകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൺ കെ ജാനകി

ദേവി അധ്യക്ഷയായി. സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷരായ കെ അബ്ദുൾ നാസർ , സുനീറാ മുജീബ് , എ ഡി സി അംഗം സി വിജയൻ, പാടശേഖര സമിതി പ്രതിനിധി പി അപ്പാരു , സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ വിജയകുമാർ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഷഫ്ന തുറക്കൽ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ പി സുരേഷ് നന്ദിയും പറഞ്ഞു. പതിനാറ് പേരെ ചടങ്ങിൽ പൊന്നാടയണിയിച്ചു ആദരിച്ചു

Follow us on :

More in Related News