Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2025 18:27 IST
Share News :
ചാവക്കാട്:രണ്ടു ദിവസമായി നടന്നുവന്നിരുന്ന ചാവക്കാട് മണത്തല നേർച്ച അവസാനിച്ച ഉടൻ തന്നെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,ശുചീകരണ വിഭാഗം ജീവനക്കാർ,ഹരിത കർമ്മ സേന,വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംയുക്തമായി ശുചീകരണം നടത്തി.മണത്തല പള്ളി പരിസരത്ത് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ശുചീകരണ പ്രവർത്തനത്തിന് നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി.ദിലീപ്,ഹെൽത്ത് ഇൻസ്പെക്ടർ സി.എം.ആസിയ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ശിവപ്രസാദ് എന്നിവർ മേൽനോട്ടം വഹിച്ചു.നഗര ശുചീകരണത്തിന് നിരവധി മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നഗരസഭ മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും മണത്തല നേർച്ചയോട് അനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്.നഗര ശുചീകരണത്തിൽ മുഴുവൻ വ്യാപാരികളുടെയും,നാട്ടുകാരുടെയും സഹകരണം ഉണ്ടാകുമെന്നും,മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് അറിയിച്ചു.ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർക്ക് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.