Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 18:29 IST
Share News :
മുക്കം: മുക്കം നഗരസഭയിലെ ഡിവിഷൻ 21 ലെ തേവർവട്ടം എടോളിപ്പാലി വഴി ഫാറൂഖ് പള്ളി സമീപത്തേക്ക് വന്നുചേരുന്ന റോഡ് സ്വകാര്യ വ്യക്തി കാൽനട പോലും നടത്താൻ പറ്റാത്ത അവസ്ഥയിൽ കെട്ടിയടച്ചിട്ട് വർഷങ്ങൾ ഏറെയായിട്ടും നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉള്ള സ്ഥലമായിട്ട് പോലും റോഡ് സഞ്ചാരയോഗ്യമാക്കാൻ ശ്രമിക്കാതെ നഗരസഭ അധികൃതർ നിസ്സംഗത തുടരുകയാണെന്ന് വെൽഫെയർ പാർട്ടി വെസ്റ്റ് ചേന്ദമംഗലൂർ യൂണിറ്റ് സമ്മേളനം ആരോപിച്ചു.
നൂറോളം വീടുകളും വെസ്റ്റ് ചേർന്നമംഗലൂർ സ്മാർട്ട് അംഗനവാടിയിലെ കുട്ടികളുംആശ്രയിക്കുന്ന ഈറോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ കല്ലുരുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ഇ കെ കെ ബാവ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി നൗഷാദ് ടി കെ , കുട്ടിഹസൻ എ . കൗൺസിലർ ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
ഉസ് വത്ത് കരീം (പ്രസി), അഹ്മദ്കുട്ടി എ (സെക്ര) , സാലിം ടി (ട്രഷറർ ) , സെലീന പുൽപറമ്പ് (വൈസ് പ്രസി.), അബ്ദുറഹ്മാൻ കെട്ടി (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.