Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 20:28 IST
Share News :
ചേളാരി : രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പടിക്കൽ കെ വി അബ്ദുർറഹ്മാൻ മുസ്‌ലിയാരുടെ പതിനഞ്ചാം ആണ്ട് നേർച്ച ആരംഭിച്ചു. തേഞ്ഞിപ്പലം സോൺ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പി മുഹമ്മദ് മുസ്‌ലിയാർ ചേലേമ്പ്ര പതാക ഉയർത്തി. ഇന്നലെ വൈകീട്ട് നടന്ന പണ്ഡിത സംഗമം വാസിഅ് ബാഖവി കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ഇ അഹ്മദ് അബ്ദുല്ല അഹ്സനി തസ്വവ്വുഫ് എന്ന വിഷയത്തിൽ ക്ലാസെടുത്തു. കെ വി അബ്ദുൽ വഹാബ് ബാഖവി, സൈതലവി അഹ്സനി മോങ്ങം, മൂസക്കോയ അഹ്സനി, മുതവക്കിൽ നൂറാനി എന്നിവർ സംസാരിച്ചു.
രാത്രി 7 മണിക്ക് നടന്ന വഅള് മജ്‌ലിസ് ശിഹാബുദ്ധീൻ സഖാഫി വെളിമുക്കിന്റെ
അദ്ധ്യക്ഷതയിൽ അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്തു. സ്വാദിഖ് മാസ്റ്റർ വെളിമുക്ക് ആമുഖ ഭാഷണം നിർവഹിച്ചു. ഡോ അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശോല വഅളിന് നേതൃത്വം നൽകി. പടിക്കൽ മഹല്ല് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ മുസ്ലിയാർ, പടിക്കൽ മഹല്ല് സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മാസ്റ്റർ, ബഷീർ ഹാജി പടിക്കൽ, അബ്ദുറഹീം അഹ്‌സനി ചേളാരി, പാണക്കാട് ഖത്വീബ് മുഹമ്മദ് ഫിറോസ് സഖാഫി പുളിക്കൽ, ഹംസ മുസ്ലിയാർ പടിക്കൽ, വീക്ഷണം മുഹമ്മദ് ചേളാരി, എം എ അസീസ് ചേളാരി എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
Please select your location.