Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിൻ്റെ മുൻവാതിൽ കുത്തി പൊളിച്ച് മോഷണം നടത്താനുള്ള കള്ളൻ്റെ നീക്കം വീട്ടുകാർ ഉണർന്നതിനാൽ വിഫലമായി.

20 Sep 2024 17:15 IST

UNNICHEKKU .M

Share News :


മുക്കം: വീടിൻ്റെ മുൻവാതിൽ കുത്തി തുറന്ന് മോഷണം നടത്താനുള്ള കള്ളൻ്റെ നിക്കം നടന്നില്ല. വീട്ടുകാർ ശബ്ദം കേട്ട് ജനൽ തുറന്നതോടെ ഇരുളിൽ ഓടി മറഞ്ഞു. ബൈക്കിലാണോ രക്ഷപ്പെട്ടതെന്ന സംശയമുണ്ട്. ചേന്ദമംഗല്ലൂർ കെ സി ആർ അൻവർ സലിമിൻ്റെ വീടിൻ്റെ വാതിൽ സ്ക്രൂഡ്രൈവരടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കുത്തി തുറക്കാനുള്ള ശ്രമം നടത്തിയത്. ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. ശബ്ദം കേട്ടതോടെ ആരോണ് എന്ന് ചോദിച്ച് വീട്ടുകാർ ജനൽ തുറക്കുകയായിരുന്നു. കള്ളൻ മിണ്ടാതെ പെട്ടെന്ന് ഓടി മറയുകയായിരുന്നു. രാവിലെ ആശാരി വന്ന് പൂട്ട് കുത്തി തുരന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നതിനെ തുടർന്ന് മേഷണ ശ്രമത്തിനുള്ള നീക്കമെന്ന് തിരിച്ചറിഞ്ഞ്ത്. കുത്തി പൊളിച്ച വാതിലിലെ പാടുകൾ പിന്നീട് ആശാരി നേരയാക്കി പോളിഷ് ചെയ്തു. ബുധനാഴ്ച പകൽ സമയത്ത് രണ്ട് അജ്ഞാതർ പ്രദേശത്ത് ചുറ്റി കറങ്ങിയതായി വിവരമുണ്ട്. അന്ന് രാത്രിയാണ് മോഷണ ശ്രമങ്ങൾ നടത്തിയതായി വീട്ടുടമ പറഞ്ഞു.

Follow us on :

More in Related News