Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീന്തൽ പരിശീലനം തുടങ്ങി

20 May 2025 08:46 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.


നഗരസഭ ക്ഷേമകാര്യ 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. പരിശീലകരായ

 പി. അജയൻ, കെ.നാരായണൻ,

 വൈസ് ചെയർപേഴ്സൺ

 ആരിഫ , ഉപസമിതി കൺവീനർമാരായ ശ്രീകല , നസ്നി എന്നിവർ സംസാരിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എം.പി.ഇന്ദുലേഖ സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ.കെ. വിബിന നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News