Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 21:37 IST
Share News :
ഗുരുവായൂർ:കേരളത്തിലെ ദേവസ്വം ബോർഡുകളുടെ പ്രവർത്തനങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഗുരുവായൂർ താലൂക്ക് സമിതി ആവശ്യപ്പെട്ടു.ശബരിമലയുടെ സ്വർണ്ണപ്പാളി തിരിമറിയുടെ സാഹചര്യത്തിൽ അത്തരമൊരു അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി.തിരുവിതാംകൂർ,കൊച്ചിൻ,മലബാർ,ഗുരുവായൂർ തുടങ്ങി സകല ദേവസ്വം ബോർഡുകളുടെയും പ്രവർത്തനങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ സ്വർണാഭരണത്തിൽ കുറവ് വന്നു എന്ന് റിപ്പോർട്ടും ഞെട്ടിക്കുന്നതാണ്.ക്ഷേത്രാരാധനയിൽ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന ദേവസ്വം ബോർഡുകളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ല.ഈ സാഹചര്യത്തിലാണ് സമഗ്ര അന്വേഷണം വേണമെന്ന് സമിതി ആവശ്യപ്പെട്ടത്.താലൂക്ക് സമിതി യോഗത്തിൽ അഡ്വ.കെ.എസ്.പവിത്രൻ അധ്യക്ഷത വഹിച്ചു.ടി.പി.മുരളി,പി.വത്സലൻ,മുകുന്ദരാജ,ജയരാമൻ,പുഷ്പ പ്രസാദ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.