Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ തെരഞ്ഞെടുപ്പ് നടന്നത് നടപടിക്രമങ്ങൾ പാലിച്ച്

18 Aug 2024 20:09 IST

Preyesh kumar

Share News :

മേപ്പയ്യൂർ: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് പൂർത്തിയാക്കിയതെന്നും

മറിച്ചുള്ള പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും സ്കൂൾ സ്റ്റാഫ് കൗൺസിൽ.


87 ക്ലാസുകളിലേക്ക് ഉച്ചയ്ക്ക് മുമ്പ് നടന്ന ഇലക്ഷൻ സുതാര്യവും ഗവർമ്മെൻ്റ് നിർദ്ദേശങ്ങൾ പാലിച്ചുമായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം നടന്ന പാർലമെൻ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ സംശയം പ്രകടിപ്പിക്കപ്പെട്ടതിൻ്റെ ഭാഗമായി ഒരു വിഭാഗം

 റീകൗണ്ടിംഗ് ആവശ്യപ്പെടുകയും അക്ഷരതെറ്റുകളുള്ളതും പൂർണ്ണമല്ലാത്തതുമായ പേരുകൾ ഉള്ളതുമായ ബാലറ്റ് പേപ്പറുകൾ അസാധുവായി കണക്കാക്കി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയുമായിരുന്നു.


തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യവും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുള്ളതുമായിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ യാതൊരു വിധത്തിലുള്ള പക്ഷപാതവും അദ്ധ്യാപ കരുൾപ്പെടെയുള്ള അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും സ്റ്റാഫ് കൗൺസിൽ യോഗം വ്യക്തമാക്കി.


സ്കൂൾ പ്രിൻസിപ്പൽ എം .സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി എൻ. വി .നാരായണൻ സ്വാഗതം പറഞ്ഞു.

യോഗത്തിൽ വി. എച്ച്. എസ്. ഇ പ്രിൻസിപ്പിൽ ആർ.അർച്ചന, ഹെഡ്മാസ്റ്റർമാരായ കെ. നിഷിദ് , കെ.എം.മുഹമ്മദ് ,അദ്ധ്യാപകരായ പ്രമോദ്, എ. സുബാഷ് കുമാർ, സുജയ , അബ്ദുൾ സമദ്, വി.പി. സതീശൻ , സി.ഇ.അഷ്റഫ് , ജയസൂര്യ , രാജീവൻ , സുജയ , കെ.സുധീഷ് കുമാർ , സമദ് , ടി.എം.അഫ്സ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News