Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 17:18 IST
Share News :
മുക്കം:ഗ്രാമീണ ബാല്യത്തിൻ്റെ പെണ്ണോർമ്മകൾ ചേർത്തുവെച്ച് കോന്തലകിസ്സകൾ എന്ന പുസ്തകം രചിച്ച് ശ്രദ്ദേയമായ ആമിന പാറക്കൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ലൈബ്രറി ക്ലബ് സംഘടിപ്പിച്ച "എഴുത്തുകാരിക്കൊപ്പം" എന്ന പരിപാടിയിലാണ് തൻ്റെ എഴുത്തനു ഭവങ്ങളെക്കുറിച്ചും ഓർമ്മൾ കുറിച്ചു വെച്ച ഡയറി പിന്നീട് പുസ്തകമായതിനെക്കുറിച്ചും അവർ വിദ്യാർത്ഥികളുമായി സംവദിച്ചു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു പുസ്തക രചയിതാവിനെ നേരിൽ കണ്ട് സംവദിച്ച സംതൃപ്തിയിലാണ് വിദ്യാർത്ഥികൾ.
പി.ടി.എ പ്രസിഡൻ്റ് സി. ഫസൽ ബാബു അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജി.സുധീർ ആമിന പാറക്കലിനെ ആദരിച്ചു.നിസാം കാരശ്ശേരി പുസ്തക പരിചയം നടത്തി. ലൈബ്രറി കൺവീനർ സി.കെ നവാസ് ,വി. വിദ്യ, ടി.പി.കബീർ, സി.ടി.അജ്മൽ ഹാദി,കെ ജാസിർ, മുഹ്സിനത്ത്, സംസാരിച്ചു.
ചിത്രം: എഴുത്തുകാരി ആമിന പാറക്കലിനെ പ്രധാനധ്യാപകൻ ജി. സുധീർ ആദരിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.