Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 20:45 IST
Share News :
ചാവക്കാട്:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് ഹരിത വിദ്യാലയം,ഹരിത സ്ഥാപനം,ഹരിത അയൽക്കൂട്ടങ്ങൾ,ഹരിത വിദ്യാലയങ്ങൾ,ഹരിത കവല എന്നീ പ്രഖ്യാപനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.ഹരിത പഞ്ചായത്ത് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന 50 ശതമാനം ഓഫീസുകളും,100 ശതമാനം അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളും,10 ശതമാനം അയൽക്കൂട്ടങ്ങളും ഒരു കവലയുമാണ് ഹരിത പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ രാജി പദ്ധതി വിശദീകരണം നൽകി.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ മെമ്പർമാരായ അബ്ദുൽ ഗഫൂർ,കെ.എച്ച്.റാഹില,സുനിത പ്രസാദ്,ടി.ആർ.ഇബ്രാഹിം,ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ്.നിയാസ്,അസി.സെക്രട്ടറി ഇ.ടി.റാഫി തുടങ്ങിയവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭാജയൻ സ്വാഗതവും,ഹെൽത്ത് ഇൻസ്പെക്ടർ അമൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.