Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 15:03 IST
Share News :
പേരാമ്പ്ര: ചെറുവാളൂർ ജി.എൽ.പി.സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി മേധ ഇഷാനി എന്ന ഏഴു വയസ്സുകാരിയുടെ രണ്ടാമത്തെ പുസ്തകം" മഴത്തുള്ളികൾ "ഇടം'' ആർട്ട് ഗാലറി ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ പ്രകാശനം ചെയ്തു.പുത്തൻ ടെക്നോളജിയുടെ അതിപ്രസരത്തിൽ കുഞ്ഞുങ്ങളിലെ
സർഗ്ഗപരത മുരടിച്ചു പോകാതെ സജീവമാക്കാൻ അദ്ധ്യാ പകരുടേതെന്ന പോലെ രക്ഷിതാക്കളുടെയും കടമയാണെന്നും അത് വർത്തമാനകാലത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു .ചെറുവാളൂർ ജി.എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപകൻ എം.സതീശൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.ചടങ്ങിൽ വി.കെ.ഭാസ്കരൻ മാസ്റ്റർ അദ്ധ്യക്ഷനായി. പ്രമുഖ ചിത്രകാരൻ ശ്രീനി പാലേരി മുഖ്യാതിഥി ആയിരുന്നു.ചിത്രകാരനും "ഇടം" ആർട്ട് ഗാലറി ഡയറക്ടറുമായ സി.കെ.കുമാരൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.ജെ.എൻ.പ്രേംഭാസിൻ, പി.ബിന്ദു, വൽസൻ മoത്തിൽ, എം.കെ.ബിന്ദു, വീണാ ചന്ദ്രൻ ,സുരേഷ് നൊച്ചാട്, പി.പി.ലിംന തുടങ്ങിയവർ സംസാരിച്ചു.സി.കെ.കുമാരൻ സ്വാഗതവും വൽസൻ എടക്കോടൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.