Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലന്വേഷകർക്ക് വഴികാട്ടിയായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ സംരംഭകത്വ ശിൽപശാല

05 Aug 2024 20:04 IST

WILSON MECHERY

Share News :

ചാലക്കുടി:

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ പേരുകൾ രജിസ്ട്രർ ചെയ്തിട്ടുള്ളവർക്കും, സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും , വിവിധ സ്വയംതൊഴിൽ പദ്ധതികളെ കുറിച്ച് അറിയാനും, ആവശ്യമായ വഴികൾ കാണിക്കാനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.വി ആർ പുരം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശിൽപശാലമുനിസിപ്പൽ ചെയർമാൻ  

എബി ജോർജ് ഉൽഘാടനം ചെയ്തു..

വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ ഷിബു വാലപ്പൻ, പ്രീതി ബാബു,ജിതി രാജൻ, 

റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ  

വി എം ഹംസ, ചാലക്കുടി എംപ്ലോയ്മെന്റ് ഓഫീസർ ഷൈനി അഷ്‌റഫ്‌, ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ ജയശ്രീ ജെ.എൻ,

എന്നിവർ പ്രസംഗിച്ചു..സെൽഫ് എംപ്ലോയ്മെന്റ് ഓഫീസർ  റെക്സ് തോമസ് നയിച്ച ക്ലാസ്സിൽ 100 ലേറെ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 

ശില്പശാലയോടനുബന്ധിച്ച് , പുതിയ രജിസ്ട്രേഷൻ ,അധിക യോഗ്യത ചേർക്കൽ, രെജിസ്ട്രേഷൻ പുതുക്കൽ എന്നി സേവനങ്ങളും നടത്തി.

Follow us on :

More in Related News