Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാസ്കാരിക നിലയം ഉദഘാടനം ചെയ്തു.

21 Apr 2025 19:40 IST

UNNICHEKKU .M

Share News :

മുക്കം നഗരസഭ നീലേശ്വരം ഡിവിഷനില്‍ വയലക്കോട്ടുപറമ്പില്‍ പണികഴിപ്പിച്ച മുറ്റോളി രാമന്‍ - ചിരുത സ്മാരക സാംസ്കാരിക നിലയത്തിന്‍റെ ഉഘാടനം നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു നിര്‍വഹിച്ചു. വയലക്കോട്ടുപറമ്പില്‍ വി.പി. രാഘവന്‍ സൗജന്യമായി വിട്ടുതന്ന സ്ഥലത്താണ് നഗരസഭ സാസ്കാരിക നിലയം പണികഴിപ്പിച്ചത്. ഡിവിഷന്‍ കൗണ്‍സിലര്‍ എം.ടി. വേണുഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡപ്യൂട്ടി ചെയര്‍ പേഴ്സണ്‍ കെ.പി. ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ. സത്യനാരായണന്‍, വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റുബീന മുസ്തഫ, മരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ മജീദ് ബാബു നഗരസഭാ കൗണ്‍സിലര്‍മാരായ ഗഫൂര്‍ കല്ലുരുട്ടി, അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍, വിവിധ കക്ഷിനേതാക്കളായ സി.ടി. ജയപ്രകാശ്, ലത്തീഫ് എടത്തില്‍, പ്രകാശന്‍ ടി.കെ, വിബീഷ്. ഇ.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രഹാളാദന്‍ കെ. സ്വാഗതവും രജിത കുപ്പോട്ട് നന്ദിയും പറഞ്ഞു.

Follow us on :

More in Related News