Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്വാറിക്കാരുടെ പ്രചരണം വസ്തുതകൾക്ക് നിരക്കാത്തത്: പുറക്കാമല സംരക്ഷണ സമിതി

01 Dec 2024 11:57 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:സമരം ചെയ്യുന്ന  നാട്ടുകാരെ സാമൂഹ്യ ദ്രോഹികൾ എന്ന് ആക്ഷേപിക്കുന്ന ക്വാറി അസോസിയേഷൻ്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നതായി

പുറക്കാമല സംരക്ഷണ സമിതി പ്രസ്താവനയിൽ പറഞ്ഞു.അനധികൃതമായി സംഘടിപ്പിച്ച രേഖകൾ വെച്ച് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് സമ്പാദിച്ചിട്ടുള്ള ലൈസൻസുകളാണ് "നിയമാനുസൃത രേഖ " എന്ന വ്യാജേന കൊണ്ട് വന്ന് പുറക്കാമല തുരക്കാൻ പദ്ധതിയിടുന്നത്. ഇത് ജനകീയ പ്രതിരോധം തീർത്ത് തടയും.


പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകർക്ക് നേരെ നിരവധി കെട്ടിച്ചമച്ച കള്ളക്കേസുകൾ ഇതിനകം ക്വാറി മാഫിയാ സംഘങ്ങൾ കൊടുത്തിട്ടുണ്ട്.

സംരക്ഷണ സമിതിയുട സമരപ്പന്തൽ ഇരുട്ടിൻ്റെ മറവിൽ തകർത്തതും ,ഗുണ്ടാസംഘങ്ങളെ വിട്ട് സമിതി പ്രവർത്തകരെ കയേറ്റം ചെയ്തതും ക്വാറി ഉടമകളാണ്.

സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നത് അസോസിയേഷൻകരാന്നെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.നിലവിൽ ഒരു ക്വാറിയും ഇവിടെ പ്രവർത്തിക്കുന്നില്ല മാത്രമല്ല ക്വാറി ആരംഭിക്കാനുള്ള ശ്രമം നടക്കുന്നത് ജമ്യം പാറയിലല്ല പുറക്കാമയിലെ 29/ 3 സർവ്വേ നമ്പറിലുള്ള 2.45 ഏക്കർ സ്ഥലത്താണ്. അവിടെ ഖനനം ചെയ്യാൻ വരുന്നവരെ നിയമപരമായും ജനങ്ങളുടെ സംഘടിത ശക്തി ഉപയോഗിച്ചും നേരിടുകയും പ്രതിരോധിക്കുകയും ചെയ്യും എന്ന് തന്നെയാണ് ക്വാറി അസോസിയേഷനെ ഓർമ്മിപ്പിപ്പിക്കാനുള്ളതെന്ന് പുറക്കാമല സംരക്ഷണസമിതി ചെയർമാ ഇല്യാസ് ഇല്ലത്ത്,കൺവീനർഎം.എം.പ്രജീഷ് എന്നിവർ ഓർമ്മിപ്പിച്ചു.

Follow us on :

Tags:

More in Related News