Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും,സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന 167-മത് എടക്കഴിയൂര്‍ ചന്ദനക്കുടം കൊടിക്കുത്ത് നേര്‍ച്ച 6,7 തിയ്യതികളിൽ(തിങ്കൾ,ചൊവ്വ)ആഘോഷിക്കും..

05 Jan 2025 21:03 IST

MUKUNDAN

Share News :

ചാവക്കാട്:സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും,സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന 167-മത് എടക്കഴിയൂര്‍ ചന്ദനക്കുടം കൊടിക്കുത്ത് നേര്‍ച്ച 6,7 തിയ്യതികളിൽ(തിങ്കൾ,ചൊവ്വ)ആഘോഷിക്കും.എടക്കഴിയൂര്‍ വളയംതോട് കൊഴപ്പാട്ട് പരേതനായ അയ്യപ്പുവിന്റെ വസതിയിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെടുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.ഇന്ന്(തിങ്കളാഴ്ച്ച) ഉച്ച തിരിഞ് എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് നിന്ന് പുറപ്പെടുന്ന തിരുമുൽ കാഴ്ച രാത്രി 11 മണിയോടെ ജാറത്തിൽ എത്തിച്ചേരും.തുടർന്ന് 11.30-ന് എക്സ്കവോ അകലാട് 12 മണിക്ക് 46 അകലാട് കാഴ്ച്ചകളും ജാറം അങ്കണത്തിൽ എത്തി ചേരും.നേർച്ചയുടെ പ്രധാന ദിവസമായ രണ്ടാം ദിനം ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിക്ക് യഹിയ തങ്ങളുടെ വസതിയിൽ നിന്നും,അതിർത്തി സിദ്ധിഖ് മഹ്ളര പള്ളി പരിസരത്ത് നിന്നും ആരംഭിക്കുന്ന തെക്ക് വടക്ക് ഭാഗം കമ്മിറ്റികളുടെ കൊടി കയറ്റ കാഴ്ചകൾ കൃത്യം 11.30 -ന് ജാറത്തിൽ എത്തി കൊടികയറ്റും.തുടർന്ന് വടക്കുഭാഗം കാഴ്ച്ചകളായ ഇശൽ നിലാവ്,ഒനൈസ,ഡി-സോൺ,എക്കോസ്,സിറ്റി ഗയ്‌സ്,ന്യൂ ചലഞ്ച്,പേരല്ലൂർ ഫെസ്റ്റ്,ചാർളി,ഹരിസോണ,യുണൈറ്റഡ് കാജ,ഹ്യൂമൻസ് കാഴ്ച്ചകളും,തെക്കുഭാഗം കാഴ്ച്ചകളായ പുല്ലൻചിറ അതിർത്തി,റിബിൾസ് ചെങ്ങാടം,സെനിത്ത് ഗ്രൂപ്പ് അതിർത്തി,അഫയൻസ് വർണ്ണ മഹോത്സവം,സ്പാര്‍ട് എക്സ് അതിർത്തി,ബ്ലാക്ക് ക്രോപ്സ് തിരുവത്ര ബീച്ച് എന്നീ കാഴ്ചകളും ജാറം അങ്കണത്തിൽ എത്തിചേരും.ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറും.     



Follow us on :

More in Related News