Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരികിലുള്ളവർക്ക് കരുതലിൻ്റെ സ്നേഹ പദ്ധതി'

15 Jun 2024 18:02 IST

UNNICHEKKU .M

Share News :

മുക്കം:മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ്‌ സ്‌കൂളിലെ ജീവകാരുണ്യ പ്രവർത്തന പദ്ധതിയായ സ്നേഹ സാന്ത്വനത്തിന്റെ പുതിയ അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ മുക്കം മുസ്‌ലിം അനാഥശാല സി.ഒ വി.അബ്ദുള്ള കോയ ഹാജി ഉദ്ഘാടനം ചെയ്തു.അരി ഉൾപ്പടെ പത്തോളം നിത്യോപയോഗ വസ്തുക്കൾ അടങ്ങിയ അൻപതോളം കിറ്റുകളാണ് നിർധനർക്ക് വിതരണം ചെയ്തത്. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സഹായത്തോടെകൃത്യമായപഠനത്തിലൂടെയാണ് അർഹരെ കണ്ടെത്തുന്നത്.

ചടങ്ങിൽ കോ ഓർഡിനേറ്റർ കദീജ കൊളപ്പുറം ആദ്യകിറ്റ് ഏറ്റുവാങ്ങി. ഹർഷൽ പറമ്പിൽ, കെ.അബ്ദുറഷീദ്, പി.കെ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News