Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 22:26 IST
Share News :
ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ 'വിജ്ഞാനകേരളം' പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ 'ഉയരെ 2025' പ്രാദേശിക തൊഴിൽ മേള സംഘടിപ്പിച്ചു.നഗരസഭ എൻ.വി.സോമൻ സ്മാരക ഹാളിൽ വെച്ച് എൻ.കെ.അക്ബർ എംഎൽഎ തൊഴിൽമേള ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക്ക് സ്വാഗതം ആശംസിച്ചു.വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ കെ.വി.ജോതിഷ് കുമാർ,നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സാലിം,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.അബ്ദുൽ റഷീദ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,വിദ്യാഭ്യാസകാര്യ കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ,മുൻ ചെയർമാനും,നഗരസഭ കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,കുടുംബശ്രീ ചെയർപേഴ്സൺ ജീനാ രാജീവ്,വൈസ് ചെയർപേഴ്സൺ സാജിത സലാം,വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ സെക്രട്ടറി ജോജി തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എം.ഷമീർ നന്ദി പറഞ്ഞു.വിവിധ മേഖലകളിൽ നിന്നുള്ള 30- ലധികം തൊഴിൽദാതാക്കളാണ് മേളയിൽ പങ്കെടുത്തത്.കൂടാതെ, 300-ൽ പരം തൊഴിലന്വേഷകരും മേളയിൽ പങ്കെടുത്തു.ഈ തൊഴിൽമേളയിലൂടെ ചാവക്കാട് നഗരസഭയിലെ യുവജനങ്ങൾക്കും,തൊഴിലന്വേഷകർക്കും തൊഴിൽ നേടാൻ വലിയൊരു അവസരമാണ് നഗരസഭ ഒരുക്കിയത്.
Follow us on :
Tags:
More in Related News
Please select your location.