Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 12:05 IST
Share News :
പേരാമ്പ്ര : ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന ക്ഷേമ പെൻഷൻ ആറ് മാസത്തെ കുടിശ്ശിക തീർത്ത് മുഴുവൻ തുകയും ഒറ്റതവണയായി നൽകാൻ സർക്കാർ ജാഗ്രത കാണിക്കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് ആർ.കെ മുനീർ ആവശ്യപ്പെട്ടു.
ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി എ പി എൽ) പേരാമ്പ്ര നിയോജക മണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ലീഗ് ട്രഷറർ എം.കെ സി കുട്ട്യാലി മെമ്പർഷിപ്പ് വിതരണ രൂപരേഖ അവതരിപ്പിച്ചു സംസാരിച്ചു. കുഞ്ഞമ്മദ് ചെറുവണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ് വിതരണം വി.കെ സലാമിന് നൽകി ആർ.കെ മുനീർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന ചർച്ചയിൽ സി.ഹമീദ്, ഫാസിൽ പി.ടി, റിയാസ് പി.വി,ലത്തീഫ് കല്ലോട് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഡി.എ.പി.എൽ ജില്ലാ പ്രതിനിധി അബ്ദുൽ അസീസ് നമ്പ്രത്ത്കര സ്വാഗതം പറഞ്ഞ യോഗത്തിൽ സാവിത്ത് മേപ്പയ്യൂർ നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.