Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 20:20 IST
Share News :
ഒറ്റപ്പാലം : മംഗലാംകുന്ന്
ശ്രീ പരിയാനമ്പറ്റ
ഭഗവതിക്ഷേത്രത്തിലെ കാർത്തികവിളക്ക് മഹോത്സവം നാളെ ആഘോഷിക്കുന്നു. രാവിലെ 7 മണിക്ക് ദേവീ മാഹാത്മ്യപാരായണം ,
8ന് മേളത്തോടുകൂടി കാഴ്ച ശീവേലി, 10.30ന് പ്രസാദഊട്ട് , 11 ന് കുമാരി സ്നേഹാദാസ്, എടത്തറയും സംഘവും അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ , വൈകുന്നേരം 4.30 ന് കാട്ടുകുളം വേണു ആൻ്റ് പാർട്ടി അവതരിപ്പിക്കുന്ന പഞ്ചവാദ്യം ,
6 ന് ദീപാരാധന തുടർന്ന് ഭാവന ക്ലബ്ബ് , പ്രഭ സ്വയം സഹായ സംഘം എന്നിവരുടെ കാർത്തിക ദീപംതെളിയിക്കൽ ,
6.30 ന് പാലക്കാട് മണിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വരം , 7.30 ന് തായമ്പക,
8.30ന് ഹംസധ്വനി മ്യൂസിക് ബാൻ്റ് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവ നടക്കും .
ക്ഷേത്രത്തിലെ പ്രധാന വഴിയായ പടിഞ്ഞാറെ നടയിലൂടെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കാർത്തിക വിളക്ക് ദിവസം വൈകുന്നേരം 5.30 മുതൽ 7.30 വരെ ഇരുചക്ര വാഹനങ്ങളും, ഓട്ടോറിക്ഷകളും മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് പരിയാനമ്പറ്റ ദേവസ്വം അറിയിച്ചു .
Follow us on :
More in Related News
Please select your location.