Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കൈ ദു:രന്തം : സ്നേഹ സന്ദേശ യാത്രയുമായി പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതി

14 Aug 2024 16:00 IST

- enlight media

Share News :

പടിഞ്ഞാറത്തറ : ഭാരതത്തിന്റെ 78-ാംസ്വതന്ത്ര്യ ദിനമായ നാളെ വയനാടിന്റെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പടിഞ്ഞാറത്തറ ടൗണിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ 8.30 ന് പതാക ഉയർത്തൽ, ദേശഭക്തി ഗാനം, മധുരവിതരണം. വൈകുന്നേരം 7 മണിക്ക് മുണ്ടക്കൈ ദുഃരന്തത്തിൽ വിട പറഞ്ഞവർക്ക് അശ്രുപൂജയായി, അതിജീവിച്ചവർക്ക് ഐക്യദാർഢ്യവുമായി സ്നേഹ സന്ദേശ യാത്ര നടത്തും. കത്തിച്ച മെഴുകുതിരികളുമായി ലിബർട്ടി ജംഗഷൻ മുതൽ സമര പന്തൽ വരെ നടത്തുന്ന യാത്രക്ക് വിവിധ മതങ്ങളുടെ പ്രതിനിധികൾ നേതൃത്വം നൽകും. സാമൂഹ്യ സംസ്ക്കാരിക രാഷ്ട്രിയ മേഖലയിലുള്ളവർ പങ്കെടുക്കും. ദു:ര ന്ത പശ്ചാത്തലത്തിൽ കപട പരിസ്ഥിതി വാദം പറഞ്ഞ് വയനാടിനെ ഒറ്റുക്കൊടുക്കുന്നവരേ തിരിച്ചറിയുക, ടൂറിസം കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുക, വയനാടിന്റെ എമർജൻസി വാതിലായ പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളും പരിപാടിയുടെ ഭാഗമായി ഉന്നയിക്കും.

Follow us on :

More in Related News