Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശലഭ ശിൽപ്പശാല

23 Dec 2024 18:43 IST

ENLIGHT MEDIA PERAMBRA

Share News :

തുറയൂർ: സമതകലാസമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി തുറയൂർ ബി.ടി.എം ഹൈസ്കൂളിൽ നടന്ന ശലഭ ശിൽപ്പശാല കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി മാറി.

വളരുന്ന മനശാസ്ത്രം (TCI )എന്ന ആശയത്തിൽ നിന്നാണ് ശിൽപ്പശാല രൂപപ്പെടുത്തിയത്. "പുഴുവിന് ചിത്രശലഭമാകാമെങ്കിൽ എന്തുകൊണ്ട് മാനവരാശിക്ക് തന്നെ ചിത്രശലഭമായി മാറി കൂടാ എന്ന അടിസ്ഥാന ആശയത്തിലെ സാമൂഹിക ദർശനം ഉൾക്കൊണ്ടു കൊണ്ട് രൂപം കൊടുത്തിട്ടുള്ള ജനകീയ മുന്നേറ്റമാണ് ശലഭപരിണാമം പോലെ മാനവപരിണാമം എന്നത്.


 ടി.സി.ഐ ഇൻ്റർനാഷണൽ ട്രെയിനറായ ഡോ:തോമസ് അബ്രഹാം ചിട്ടപ്പെടുത്തിയ പദ്ധതിയിലൂടെ കുട്ടികളിലെ നേതൃഗുണം കണ്ടെത്തൽ, നന്മ ചെയ്യാനുള്ള മനോഭാവം വളർത്തൽ, ഭാഷാശേഷികൾ വികസിപ്പിക്കൽ, സ്വയം പര്യാപ്തമായ ജീവിത രീതി രൂപപ്പെടുത്തൽ തുടങ്ങി പരിവർത്തനോൻമുഖമായ പഠനാനുഭവങ്ങളുടെ കളരിയാണ് ശലഭശിൽപ്പശാല . അറിവിൽ നിന്ന് തിരിച്ചറിവിലേക്കുള്ള യാത്രയാണത്. രണ്ട് ദിവസമായി ബി.ടി.എം. സ്കൂളിൽ വച്ച് നടന്ന ശിൽപ്പശാലയിൽ 20 കുട്ടികളാണ് പങ്കെടുത്തത്. വിസ്മയകരമായ ഇടപെടലുകളാണ് കുട്ടികളിൽ കണ്ടതെന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.


 തുറയൂർ ബി ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഫൗസിയ ജംഷി പരിശീലനം നൽകി. ശിൽപ്പശാല കോർഡിനേറ്റർ സമത പ്രസിഡണ്ട് യാക്കൂബ് കുന്നത്ത്, സെക്രട്ടറി അനിത ചാമക്കാലയിൽ , സി.കെ. ഷാജി,ലതീഷ് എടപ്പള്ളി,ബബിഷ സി.കെ, സി.വി. രാഗേഷ്, കെ.എം. സന്ദീപ്, സി.കെ. ദാമോദരൻ എന്നിവർ നേതൃത്വം നൽകി. സമാപന യോഗത്തിൽ സി. കെ. ഷാജി അധ്യക്ഷനായി. ടി.എം. രാജൻ, ബി.ടി.എം സ്കൂൾ മാനേജർ ഹക്കിം വെട്ടുകാട്ടിൽ, ഒ. എം. സതീശൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News