Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 16:36 IST
Share News :
നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും ഭരണ സ്തംഭനത്തിനും കെടുകാര്യസ്ഥതക്കുമെതിരെ കോണ്‍ഗ്രസ് വെസ്റ്റ്, ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പടിഞ്ഞാറേ കവലില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി മീഡിയവക്താവ് സേനാപതി വേണു ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധര്‍ണ കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എസ് മഹേശ്വരന്‍ അധ്യക്ഷത വഹിച്ചു. രാജേഷ് അമ്പഴത്തിനാല്‍, സി.എസ് യശോദരന്‍, കെ.എന്‍ തങ്കപ്പന്‍, കെ.കെ രതീഷ്, കെ.ആര്‍.രാമചന്ദ്രന്‍, ശിഹാബുദ്ദീന്‍ ഈട്ടിക്കന്‍, സെബാസ്റ്റ്യന്‍ ആനക്കല്ല് എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.