Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാഗരാജാവും,ശ്രീനാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടി കൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രശസ്ത നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ സർപ്പ സൂക്ത പായസഹോമം ഭക്തിസാന്ദ്രമായി

14 Jul 2024 21:56 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീനാഗരാജാവും,ശ്രീനാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടി കൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രശസ്ത നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ സർപ്പ സൂക്ത പായസഹോമം ഭക്തിസാന്ദ്രമായി.നാഗ ക്ഷേത്രങ്ങളിൽ മാത്രം അനുഷ്ഠിക്കുന്ന ഈ അപൂർവ ഹോമം സർവദോഷ പരിഹാരത്തിനും,സന്താന സൗഭാഗ്യത്തിനും,കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് നടത്തുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി.തുടര്‍ന്ന് പായസഹോമം,അര്‍ച്ചന,പൂര്‍ണ്ണാഹുതി,പായസഹോമം സമര്‍പ്പണം,മംഗളപൂജ എന്നിവയും,പ്രസാദ ഊട്ടും ഉണ്ടായിരുന്നു.ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂര്‍ സന്തോഷ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.വൈകിട്ട് സർപ്പബലിയും നടന്നു.ക്ഷേത്ര ഭാരവാഹികളായ പ്രസിഡൻ്റ് കുന്നത്ത് സുബ്രഹ്മണ്യൻ,സെക്രട്ടറി എ.കെ.വേദുരാജ്,ട്രഷറർ ആർ.കെ.പ്രസാദ് തുടങ്ങി മറ്റ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.ക്ഷേത്രത്തിലെ ഉപദേവതകളുടെ പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച നടക്കും.രാമായണ മാസാചരണത്തിന് തുടക്കം കുറിക്കുന്ന ചൊവ്വാഴ്ച സര്‍വ്വൈശ്വര്യപൂജയും,പ്രസാദ ഊട്ടും ഉണ്ടാവും.


  


Follow us on :

More in Related News