Sun Jun 1, 2025 10:05 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

21 Mar 2025 18:26 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 200000 രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ 54 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വി.പി.മൻസൂർ അലി സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ,വാർഡ് മെമ്പർ എ.വി.അബ്ദുൽ ഗഫൂർ,റാഹില വഹാബ്,സമീറ ശരീഫ്,ഐസിഡിഎസ് സൂപ്പർവൈസർ മിഥുല എന്നിവർ സംസാരിച്ചു.

Follow us on :

More in Related News