Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൈത്തോടം കുടിവെള്ള പദ്ധതിക്കുള്ള ടാങ്ക് നിർമ്മാണത്തിന്റെ പ്രവൃത്തി ആരംഭിച്ചു

16 Feb 2025 18:20 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ 32 ആം ഡിവിഷനിലെ തൈത്തോടം കുടിവെള്ള പദ്ധതിക്കുള്ള ടാങ്ക് നിർമ്മാണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. നഗരസഭയുടെ 2024- 25 വാർഷിക വികസന പദ്ധതിയിലെ 7 ലക്ഷം രൂപ ചെലവഴിച്ചാണ് ടാങ്ക് നിർമ്മിക്കുന്നത്. തൈത്തോടം പ്രദേശത്തെ അമ്പതിലേറെ വീടുകളിലെ നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമാണ് തൈത്തോടം കുടിവെള്ള പദ്ധതി. നിലവിലുള്ള ടാങ്കിന് പകരം പുതിയ ടാങ്ക് നിർമ്മിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് പദ്ധതി പുതുക്കിയത്. ഇതുവഴി ഒരു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി പുതിയ ടാങ്ക് വഴി ജലം വിതരണം ചെയ്യാൻ സാധിക്കും. പ്രവൃത്തി ഉദ്ഘാടനം വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനും ആയ അഷ്‌റഫ്‌ മടാൻ നിർവഹിച്ചു. കെ കെ ലത്തീഫ്, വി സലാം, മധുവായി അബ്ദുറഹ്മാൻ, കെ ടി ഗുലാം തങ്ങൾ, ഒ. പി.ഷാഹുൽ ഹമീദ്, പി കെ ബഷീർ, ആലങ്ങാടൻ സലീം, മാൻതൊടിക ഇല്യാസ്, എം യൂനുസ്, സി ഫൈസൽ, സയ്യിദലി സി. ടി, ബിച്ച കുറാമ്പുറം എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News